വാരാണസി പോകാൻ ചുരുങ്ങിയത് 2-3 വർഷം എങ്കിലുമായി ഞാൻ ആലോചിക്കുന്നു. എല്ലാ തവണയും എന്തെങ്കിലും ഒക്കെ കാരണം വന്നു അത് മുടങ്ങിപോകും. ഇത്തവണ ഉണ്ണി വരുന്ന കാരണം കൊണ്ട് അതങ്ങനെ നടന്നു. പതിവ് പോലെ ഇന്ത്യൻ റെയിൽവേ 3 മണിക്കൂർ താമസിച്ചാണ് വരുന്നത്. പുലർച്ചെ 4 മണിക്ക് എത്തേണ്ട ട്രെയിൻ ആയിരുന്നു, പക്ഷെ ട്രെയിൻ 3 മണിക്കൂർ ലേറ്റ് ആണെന്ന് ixigo ലും irctc യിലും കണ്ടു. അങ്ങനെ 5 മണി കഴിഞ്ഞു ഇറങ്ങിയാൽ മതിയാവും എന്ന് തീരുമാനിച്ചു നമ്മൾ മൂന്നുപേരും ഉറങ്ങാൻ കിടന്നു. 5 മണിക്ക് ഞാൻ എഴുന്നേറ്റു ixigo ളു നോക്കിയപ്പോൾ ട്രെയിൻ കവർ ചെയ്ത് 5.15 നു എത്തും എന്ന് കണ്ടു. ഞാൻ ചാടി എണീറ്റു സാബിർ നെയും ശാലിനിയെയും വിളിച്ചു പെട്ടെന്ന് ഇറങ്ങാൻ പറഞ്ഞു കിട്ടിയതൊക്കെ കയ്യിൽ എടുത്തു ഒരു cab ബുക്ക് ചെയ്ത് ഹോസ്റ്റൽ നു പുറത്തെത്തി. Irctc യിൽ അപ്പോഴും സമയം 5.45 നു വരും എന്ന് തന്നെ ആണ് അപ്ഡേറ്റ് ചെയ്തിരുന്നത്. എങ്കിലും എന്റെ ixigo യിൽ ഉള്ള വിശ്വാസത്തിൽ കുറവൊന്നും വന്നില്ല. Uber വന്നു guard ഗേറ്റ് ഒക്കെ തുറന്നു, സ്റ്റേഷൻ ഇൽ എത്തിയപോഴേക്കും സമയം 5.28 ആയി. നമ്മൾ വന്നു 2 മിനിറ്റ് ഇൽ ട്രെയിൻ വന്നു. അങ്ങനെ എങ്ങനെ ഒക്കെയോ മിസ്സ് ആവേണ്ടിയിരുന്ന ഈ യാത്ര വീണ്ടും തുടർന്നു.
ട്രെയിൻ എന്നത്തേയും പോലെ തന്നെ! യൂസ് ചെയ്‌ത ബെഡ്ഷീറ്റും പില്ലോയും ഞങ്ങളുടെ സീറ്റ് ഇൽ ഉണ്ടാരുന്നു. നമ്മളുടെ സീറ്റ് ഇൽ ഒരു കൂസലും ഇല്ലാതെ ഉറങ്ങുന്ന ആൾകാഫെ ഒക്കെ വിളിച്ചു അടി ഉണ്ടാക്കി സീറ്റ് ഒക്കെ ശരിയാക്കി ഒന്നുറങ്ങാൻ കിടന്നപ്പോഴേക്കും നേരം 7 മണി ആയി.
കഷ്ടപ്പെട്ട് ബുദ്ദിമുട്ടി ഒന്നുറങ്ങി വന്നപ്പോഴേക്കും സാബിർ എഴുന്നേറ്റു ചവിട്ടാൻ തുടങ്ങി. അങ്ങനെ അക്കാര്യത്തിൽ ഒരു തീരുമാനം ആയി. ആ ബോഗി മുഴവൻ കൂട്ടിയാൽ ഒരു 10 കുട്ടികളെങ്കിലും ഉണ്ടായിരുന്നു. 10-14 മണിക്കൂർ കരച്ചിലും ബഹളവും, ആഹാ!
അങ്ങനെ ഇഴഞ്ഞു ഇഴഞ്ഞു, 13 മണിക്കൂർ കൊണ്ട് എത്തേണ്ട സ്ഥലത്തേക്ക്, ഏകദേശം 24 മണിക്കൂർ എടുത്തു മന്ദം മന്ദം പോകുന്ന ഈ മന്ദാകിനി എത്തിച്ചേർന്നിരിക്കുന്നു.എനിക്ക് ട്രെയിൻ യാത്രകൾ മടുത്തു തുടങ്ങിയിരിക്കുന്നു.
12 മണിക്കൂർ കൊണ്ട് എത്തേണ്ട സ്ഥലത്ത് എത്താൻ, ഈ ട്രെയിൻ 22 മണിക്കൂർ എടുത്തു. സാബിർ കുറെ ബുക്ക് വായിച്ചു, ഉറങ്ങി. ഞാനും ശാലിനി യും കുറെ സംസാരിച്ചു, പുറത്ത് നോക്കി കാടും പടലും കണ്ടിരുന്നു. ഇടക്കിടെ അതും ഇതും വാങ്ങി കഴിച്ചു രാത്രി ആക്കി.
Banaras ആൻഡ് വാരാണസി ജംഗ്ഷൻ എന്നിങ്ങനെ രണ്ടു സ്റ്റേഷൻ ഉണ്ട് കാശിയിൽ. വാരാണസി ജംഗ്ഷൻ ആണ് വലിയ സ്റ്റേഷൻ, രണ്ടും തമ്മിൽ 4 കിലോമീറ്റർ ദൂരമേ ഉള്ളൂ എങ്കിലും ഇന്റർനെറ്റ് ഇൽ ഒരു മണിക്കൂർ delay കാണിച്ചിരുന്നതിനാൽ ഞങ്ങൾ banaras ഇൽ ഇറങ്ങി. Uber onnum കിട്ടിയില്ല. സമയം രാത്രി 1 മണി ആയിരുന്നു. ഉണ്ണിയും ഷബാനയും ഏകദേശം അതെ സമയത്ത് വാരാണസി ജംഗ്ഷനിൽ വന്നിറങ്ങി. ഞങ്ങൾ ഓട്ടോ പിടിച്ചു ഹോട്ടൽ ലേക്ക് എത്തി. അവരും. ഒരു ഡോർമെറ്ററി യിൽ പ്രതീക്ഷിക്കാവുന്നതിലും സൗകര്യങ്ങൾ ഉള്ള luxurious ആയ ഒരു ഹോസ്റ്റൽ ആയിരുന്നു അത്. ' pearl courtyard '.
രാവിലെ 9 മണി ആയപ്പോഴേക്കും ഉണ്ണിയും ഷബാനയും ഞങ്ങളെ വിളിക്കാൻ തുടങ്ങി. എനിക്ക് ഉറക്കം മതിയായിരുന്നില്ല. ഉറക്കത്തേക്കാൾ മനോഹരമായ ഒന്നും തന്നെ ജീവിതത്തിൽ ഇല്ലെന്നുള്ള കാഴ്ചപ്പാടിലാണ് ഞാൻ ഈ ഇടെ ജീവിച്ചുപോകുന്നത്. എങ്കിലും വേറെ വഴി ഇല്ലാത്തത് കൊണ്ട് ഞാൻ എഴുന്നേറ്റു. എല്ലാവരും റെഡി ആയി പുറത്ത് ഇറങ്ങിയപ്പോഴേക്കും സമയം 10 മണി കഴിഞ്ഞു. തൊട്ടടുത്തുള്ള ഒരു കടയിൽ നിന്നും ബ്രേക്ഫാസ്റ് കഴിച്ചു, അടുത്തുള്ള ഒരു ആളൊഴിഞ്ഞ അമ്പലത്തിൽ കയറി തിരിച്ചു ഇറങ്ങിയപോഴേക്കും ഉച്ച ആയി. ഞങ്ങളുടെ ഡോർമെറ്ററി യിൽ ഉണ്ടായിരുന്ന പ്രിയങ്ക പറഞ്ഞത് അനുസരിച് കാശി ക്ഷേത്രത്തിൽ പോകുന്നതിനു മുൻപ് kalbairav temple ഇൽ പോകാൻ തീരുമാനിച്ചു.അവിടെ എത്തിയപോഴേക്കും അമ്പലം അടച്ചുപോയി, പിന്നീട് 3 മണിക്കേ തുറക്കൂ എന്നുള്ളതുകൊണ്ട് അത് വരെ ഞങ്ങൾ വാരാണസിയുടെ ഇടുങ്ങിയ വഴികളിലൂടെ നടന്നു, ഗംഗ തീരത്ത് ചെന്നെത്തി. മണൽ വാരി എറിഞ്ഞാൽ നിലം തൊടാത്തത്ര ജനങ്ങൾ. റോഡിൽ ലും, നദിക്കരയിലും എല്ലായിടത്തും ജനങ്ങൾ, പാൻമസാല യുടെ മണം, വണ്ടിയുടെ ഹോണടി ശബ്ദം, വഴി നീളെ പശുക്കൾ, പട്ടികൾ. ആകെപാടെ തിക്കും തിരക്കും. എനിക്ക് ശ്വാസം മുട്ടി.
3 മണി ആയപ്പോഴേക്കും ഞങ്ങൾ തിരിച്ചു kalbairav temple ഇൽ എത്തി അവിടെ കണ്ണെത്താത്ത ദൂരത്തു ക്യൂ.മലയാളികൾ, മദിരാസികൾ, ഇതരഭാഷക്കാർ ആകെ കലപില. ഒന്ന് രണ്ടു മണിക്കൂർ നിന്ന് ഒടുവിൽ ഞങ്ങൾ അമ്പലത്തിൽ എത്തി. അവിടെ അതിലും വലിയ തിരക്ക്. ഒടുവിൽ തിക്കി തിരക്കി ഞെങ്ങി ഞെരങ്ങി ഞങ്ങൾ തൊഴുതിറങ്ങി. അപ്പോഴേക്കും എനിക്ക് മതിയായി. രാത്രി ആയപ്പോഴേക്കും തിരക്ക് പതിന്മടങ്ങായി, റൂമിലെത്താൻ കൊറേ പാടുപെട്ടു, അവിടെ നിന്നും കിട്ടിയതൊക്കെ കഴിച്ചു ഞാൻ കിടന്നുറങ്ങി. യാത്രകളൊക്കെ മടുത്തുതുടങ്ങിയതായി എനിക്ക് തോന്നി.
അടുത്ത ദിവസം രാവിലേ 4 മണിക്ക് എണീറ്റു റെഡി ആയി ഞങ്ങൾ ഗംഗ ആരതി കാണാൻ പോയി. സാബിർ ഉറക്കം ആയിരുന്നോണ്ട് വന്നില്ല. രാവിലെ 6 മണിക്ക് ഗംഗ ആരതി നടക്കുന്നത് അസി ghat ഇൽ മാത്രമാണ്. ഞങ്ങൾ ചെന്നിറങ്ങിയതാവട്ടെ
ദശാശ്വമേദ് ghat ലും. അവിടന്ന് നടന്നു നടന്നു അസി ghat ഇൽ എത്താൻ 2-2.5 കിലോമീറ്റർ നടന്നു. രാവിലേ ആയത് കൊണ്ട് അതികം ആളുകൾനൊന്നും ഉണ്ടായിരുന്നില്ല. അത് കഴിഞ്ഞ് പിന്നെ ഞങ്ങൾ 2-3 മണിക്കൂർ ക്യൂ നിന്ന് കാശി വിശ്വനാധ് അമ്പലത്തിൽ പോയി. ഒരു മിനിറ്റ് പോലും മര്യാദക് തൊഴാൻ പറ്റിയില്ലെന്നു മാത്രമല്ല, പ്രതിഷ്ഠ പോലും കണ്ടില്ല. അങ്ങനെ ദുഖിച്ചു തിരിച്ചു നടന്നപ്പോളാണ് റൂമിലെ അപ്പുറത്തെ ബെഡ് ഇലെ ചെക്കൻ രാത്രി ക്യൂ ഉണ്ടാവില്ല ന്നു പറഞ്ഞത് ഓർമ വന്നത്, അങ്ങനെ രാത്രി വീണ്ടും വരാമെന്നു തീരുമാനിച്ചു ഞങ്ങൾ റൂമിലേക്കു പോയി. ഒന്നുറങ്ങി എണീറ്റപ്പോഴേക്കും രാത്രി ആയി. രാത്രി അയാൾ പറഞ്ഞപോലെ തിരക്കൊന്നും ഉണ്ടായിരുന്നില്ല. അന്നും അതിനടുത്ത ദിവസവും ഞങ്ങൾ രാത്രി പോയി തൊഴുതു.
ട്രെയിൻ ടിക്കറ്റ് കൺഫേം ആവാത്തതിനാൽ ഞങ്ങൾ ബസ് ടിക്കറ്റ് ബുക്ക് ചെയ്തു. അടുത്ത ദിവസം രാവിലെ ബോട്ട് റൈഡ് നു പോയി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആളുകളെ ദഹിപ്പിക്കുന്നത് ഞങ്ങൾ പലതവണ കണ്ടിരുന്നു. എന്നാൽ ബോട്ടിങ് നു ഇടയിൽ കണ്ട ഒരു കാഴ്ച എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. മുഴുവനായി ദഹിപ്പിക്കാത്ത ശരീര ഭാഗങ്ങൾ ഗംഗയിൽ തന്നെ ഒഴുകിവിടും എന്ന് ഞാൻ ഇതിനു മുൻപും കേട്ടിരുന്നു. എന്നാൽ ആ കാഴ്ച അതിദാരുണമായിരുന്നു.
800 രൂപക്ക് വാക്കുറപ്പിച്ചു ഞങ്ങൾ ബോട്ടിങ് തുടങ്ങി. പക്ഷികൾ ക്കു സേവ് കൊടുത്താൽ അവർ ബോട്ടിനടുത്തു വരും.മിക്കവാറും എല്ലാവരും ഫോട്ടോ ഷൂട്ട്‌നായാണ് ബോട്ടിങ് നടത്തുന്നത്. ഗംഗയുടെ മറുകരയിൽ ഒന്ന് രണ്ടു പശു ചത്തുകിടക്കുന്നത് കണ്ടു. അങ്ങനെ തുഴഞ്ഞു പോകുന്നതിനിടെ ഒരു സ്ത്രീ മരിച്ചുകിടക്കുന്നത് കണ്ടു. ദൂരെ നിന്നാണ് കണ്ടതെങ്കിലും ആ കാഴ്ച ഞാൻ വ്യക്തമായി ഓർക്കുന്നു. ആദ്യം എനിക്ക് അത് അവിശ്വസിനീയമായി തോന്നി. ഒരാൾ മരിച്ചു കിടക്കുന്നു, അതെ തീരത്ത് ആളുകൾ നടക്കുന്നു, ഒട്ടകസവാരി നടത്തുന്നു. അതെ പുഴയിൽ ആളുകൾ കുളിക്കുന്നു, ഞങ്ങൾ ബോട്ടിങ് ചെയ്യുന്നു, ഫോട്ടോ എടുക്കുന്നു. ഞങ്ങളുടെ ബോട്ട് തുഴഞ്ഞിരുന്ന ആളോട് ഞാൻ അതൊരു സ്ത്രീയാണോ എന്ന് ചോദിച്ചു. അയാൾക് പ്രത്യേകിച്ചു പുതിയ കാഴ്ച അല്ലായിരുന്നിരിക്കണം അത്. ഭാവബേദമന്യേ അതെ എന്ന് അയാൾ മറുപടി പറഞ്ഞു വീണ്ടും തുഴയാൻ തുടങ്ങി. എന്റെ ഞെട്ടൽ മാറിയിരുന്നില്ല. എന്തുകൊണ്ടാണ് ആരും ഒന്നും ചെയ്യാത്തത്, പോലീസ് വരാത്തത് എന്നിങ്ങനെ എന്റെ സംശയങ്ങൾ ക്കൊക്കെയും നിസംഗതയോടെ അയാൾ മറുപടി പറഞ്ഞു. അതെല്ലാം അവിടെ സ്വഭാവികമായ കാഴ്ചകൾ ആണത്രേ. ആ ശരീരം പട്ടിയോ പൂച്ചയോ കഴിക്കുമെന്ന് അയാൾ പറഞ്ഞത് കേട്ട് ഞാൻ പകച്ചുപോയി. ഒരാളുടെ ജീവന് ഇത്ര മാത്രമേ വിലയുള്ളൂ എന്നത് എനിക്ക് അവിശ്വസിനീയമായി തോന്നി. അതേ ഗംഗയിൽ ദീപം ഒഴുക്കി ഞങ്ങൾ തിരിച്ചു റൂമിലേക്കു പോയി.
ഉണ്ണിയും ഷബാനയും പോകേണ്ട restaurants ന്റെ പേര് വരെ കണ്ടുപിടിച്ചാണ്ട്രി ഈ ട്രിപ്പ് പ്ലാൻ ചെയ്തത്. അതുകൊണ്ട് തന്നെ അവരെ ഫോളോ ചെയ്യണ്ട ജോലി മാത്രമേ ഞങ്ങള്ക്ക് ഉണ്ടായിരുന്നുള്ളൂ. അങ്ങിനെ വാരാണസി സ്പെഷ്യൽ ചാട്ട് ഉം, കുൽഫി falooda യും malayio യും പൂരി ബാജി യും എല്ലാം ട്രൈ ചെയ്ത് ഞങ്ങൾ 4 ആം ദിവസം ഉച്ചക്ക് വണ്ടി കേറി.
ആകെ മടിപിടിച്ചു thallavibe ആയിരുന്ന എനിക്ക് വീണ്ടും ജീവൻ വച്ചപോലെ ആയിരുന്നു ഈ യാത്ര. ഈ യാത്ര തുടങ്ങിയപ്പോൾ ഇനി യാത്രകൾ മടുത്തെന്നു തോന്നിയ എനിക്ക്, യാത്രകൾ ഒരിക്കലും മടുക്കില്ലെന്നും, ഇനിയും ഇനിയും ആയിരം യാത്രകൾ തീർക്കാൻ ബാക്കിയുണ്ടെന്നും, ഈ യാത്ര എന്നെ ഓർമിപ്പിച്ചു.
6/12/24
No comments:
Post a Comment